Friday, November 12, 2021

 

41 A നോട്ടീസ്

ഒരാള്‍ക്കെതിരെ പോലീസിന് ഒരു വിശ്വാസജനകമായ ഒരു പരാതി ലഭിച്ചു. അല്ലെങ്കില്‍ വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യുവാന്‍ സാധിക്കുന്ന കുറ്റം അയ്യാള്‍ ചെയ്തു എന്ന് പോലീസിന് ന്യായമായ സംശയം ഉണ്ടായാല്‍ ക്രിമിനല്‍ നടപടി ക്രമം 

    സെക്ഷന്‍ 41 A പ്രകാരം, ഒരു പോലീസ് ഓഫീസര്‍ക്ക് അയ്യാളെ വിളിച്ചു വരുത്തുവാനും, ചോദ്യം ചെയ്യുവാനുമുള്ള അധികാരമുണ്ട്.  വിളിച്ച് വരുത്തുന്നതിനുമുമ്പ് കുറ്റാരോപിതനായ വ്യക്തിക്ക് ക്രിമിനല്‍ നടപടി ചട്ടം 41 A പ്രകാരം Notice കൊടുക്കേണ്ടതുണ്ട്. ഇങ്ങനെ നോട്ടീസ് ലഭിച്ച വ്യക്തിക്ക് പോലീസിനുമുന്നില്‍ ഹാജരാകേണ്ട ഉത്തരവാദിത്വവുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഹാജരാകുന്ന വ്യക്തിയെ രേഖാമൂലം വിശ്വസനീയമായ കാരണങ്ങള്‍ രേഖപ്പെടുത്താതെ അറസ്റ്റ് ചെയ്യുവാന്‍ പാടുള്ളതല്ല.

        വിളിച്ചുവരുത്തുന്ന വ്യക്തിയെ ഭീഷണിപ്പെടുത്തുകയോ ശാരീരികമായി ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് വ്യക്തമാക്കി കൊണ്ടുള്ള കേരള സംസ്ഥാന പോലീസ് മേധാവി Circular No. 7/2011 Dtd. 16/03/2020 ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്. മാത്രവുമല്ല Roshni Biswas Vs State Of West Bengal on 28 October, 2020

        എന്ന കേസില്‍ നോട്ടീസില്‍ വിളിക്കുന്ന വ്യക്തിയെ ഉപദ്രവിക്കുവാന്‍ (Section 41A should not be used to intimidate, threaten and harass) പാടുള്ളതല്ല എന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

        Arnesh Kumar Vs. State of Bihar & Anr. reported in (2014) 8 SCC 273 എന്ന കേസില്‍ 41A പ്രകാരം പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ രണ്ടാഴ്ച വരെ സമയം കൊടുക്കേണ്ടതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

..............................................

തുടര്‍ന്നും ഇത്തരം നിയമപരമായ അറിവുകള്‍ ലഭിക്കുന്നതിനും, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.


No comments:

Post a Comment

  41 A നോട്ടീസ് ഒരാള്‍ക്കെതിരെ പോലീസിന് ഒരു വിശ്വാസജനകമായ ഒരു പരാതി ലഭിച്ചു. അല്ലെങ്കില്‍ വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യുവാന്‍ സാധിക്ക...